കണ്ണൂർ: കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരുക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവർ ചികിത്സയിലാണ്. പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആന്റണി മരിച്ചത്. അപകടത്തിൽ ആന്റണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.


ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മണൽ തിട്ടയിലിടിച്ച് ഫൈബർ ബോട്ട് മറിയുകയാണ്. അഴീക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നു. അഞ്ചു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. മൂന്നു പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആന്റണിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
Kannur Chootad fiber boat accident; Fisherman dies after sustaining serious injuries
